ഇടുക്കി: ചൊവ്വാഴ്ച രാത്രി മുതല്‍ ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കി സംഭരണിയിലെ ജലനിരപ്പ് അതിവേഗം ഉയരുന്നു. ഇന്ന് രാവിലെ 12ന് വിവരം ലഭിക്കുമ്പോള്‍ 2396.90 അടിയാണ് ജലനിരപ്പ്. 92.65 ശതമാനം. ഈ മാസം ആദ്യം നടന്ന യോഗത്തില്‍ 2398 അടി എത്തിയാല്‍ പരീക്ഷണാര്‍ത്ഥം സംഭരണിയുടെ ഷട്ടര്‍ തുറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനം എടുത്തിരുന്നു. ജലനിരപ്പ് ഉയരുന്നതിനാല്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തി വരികയാണ്.
ചൊവ്വാഴ്ച രാവിലെ 10ന് 2396.14 അടിയായി ജലനിരപ്പ് താഴ്ന്നിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി ജലനിരപ്പ് ഉയരുകയായിരുന്നു. ആഗസ്റ്റ് നാലിന് വൈകിട്ട് അഞ്ചിന് 2396.36 വരെ വെള്ളം എത്തിയിരുന്നെങ്കിലും പിന്നീട് താഴുകയായിരുന്നു.
ഇന്ന് രാവിലെ ഏഴിന് അവസാന 24 മണിക്കൂറിനിടെ പദ്ധതിപ്രദേശത്ത് 12.86 സെ.മീ മഴ രേഖപ്പെടുത്തി. 2403 അടിയാണ് പരമാവധി സംഭരണ ശേഷിയെങ്കിലും ജനങ്ങളുടെ ആശങ്ക കണക്കിലെടുത്ത് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ നേരത്തെ തുറക്കാന്‍ തീരുമാനം എടുക്കുകയായിരുന്നു. ഒരു ഷട്ടര്‍ 40 സെ.മീ. ആണ് ഉയര്‍ത്തുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: