സാക്ഷിയെ പ്രതിയാക്കുന്ന രീതി എക്സൈസും തുടങ്ങിയോ - ഹൈക്കോടതി

Wednesday 8 August 2018 3:31 pm IST
അയല്‍വാസിയായ ഒന്നാം പ്രതി മനോജ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കേസില്‍ തന്നെ കുടുക്കിയെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 2015 ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കൊച്ചി : എക്സൈസിന് ഹൈക്കോടതിയുടെ വിമര്‍ശനം. സാക്ഷികളെ പിടിച്ച്‌ പ്രതിയാക്കുന്ന കേരള പോലീസിന്റെ രീതി എക്‌സൈസും തുടങ്ങിയോന്ന് ഹൈക്കോടതി ചോദിച്ചു. എക്‌സൈസ് തോന്നുംപോലെ പ്രവര്‍ത്തിക്കരുതെന്നും നീതിയും നിയമവുമാണ് നടപ്പാക്കേണ്ടതെന്നും കോടതി ഓര്‍മിപ്പിച്ചു.

നിരപരാധിയാണെന്നറിഞ്ഞിട്ടും കായംകുളം സ്വദേശി രാധാമണിയെ അബ്കാരി കേസില്‍ പ്രതിയാക്കിയെന്ന ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ പരാമര്‍ശം. നിരപരാധിയായ സ്ത്രീക്കെതിരായ കുറ്റപത്രത്തിന് അനുമതി നല്‍കിയ ഉന്നത ഉദ്യോഗസ്ഥന്‍ ആരെന്നു വ്യക്തമാക്കണമെന്നും കോടതി നിര്‍ദേശിച്ചു. കേസ് ഈ മാസം ഇരുപതിന് വീണ്ടും പരിഗണിക്കും.

അയല്‍വാസിയായ ഒന്നാം പ്രതി മനോജ് വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ കേസില്‍ തന്നെ കുടുക്കിയെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം. 2015 ജനുവരി 31 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. എക്‌സൈസ് നടത്തിയ പരിശോധനയില്‍ രാധാമണിയുടെ വീട്ടുവളപ്പില്‍ നിന്ന് വ്യാജമദ്യം പിടികൂടിയിരുന്നു. എന്നാല്‍ ഒട്ടേറെ അബ്കാരി കേസുകളില്‍ പ്രതിയായ മനോജാണ് തന്നെ കുടുക്കിയതെന്ന് രാധാമണി പറഞ്ഞിരുന്നു.

മനോജുമായി ചില കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതിന്റെ വൈരാഗ്യംമൂലം കേസില്‍ കുടുക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നെന്നും ഹര്‍ജിക്കാരി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.