ഋഷികേശ് റോയ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്തു

Wednesday 8 August 2018 3:12 pm IST

തിരുവനന്തപുരം : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഋഷികേശ് റോയ് സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ 11 മണിക്ക് രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം സത്യവാചകം ചൊല്ലികൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് വിരമിച്ചതിനെ തുടര്‍ന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി ഋഷികേശ് സേവനമനുഷ്ഠിച്ചിരുന്നു.

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ ക്യാമ്ബസ് ലോ സെന്ററില്‍ നിന്ന് നിയമ ബിരുദം നേടിയ റോയ്, ദല്‍ല്‍ഹി ബാര്‍ കൗണ്‍സിലിലൂടെ അഭിഭാഷകനായി. ദല്‍ഹിയിലും ഗുവാഹത്തിയിലും പ്രവര്‍ത്തിച്ച ശേഷം അരുണാചല്‍പ്രദേശില്‍ സര്‍ക്കാര്‍ അഭിഭാഷകനായി. 2006 ഓക്ടോബറില്‍ അഡിഷണല്‍ ജസ്റ്റിസായി നിയമിതനായ അദ്ദേഹം 2008 ജൂലായില്‍ സ്ഥിരം ജഡ്ജിയായി. 

ഗുവാഹത്തി ഹൈക്കോടതിയില്‍ നിന്ന് ഈ വര്‍ഷം മേയ് 28നാണ് അദ്ദേഹം കേരളാ ഹൈക്കോടതിയിലേക്ക് സ്ഥലം മാറി വന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.