തിരുവനന്തപുരം: സംസ്ഥാനത്തെ 80 ലക്ഷം റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഒരു കിലോ വീതം സ്പെഷ്യല്‍ പഞ്ചസാര ഓണക്കാലത്ത് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. 5.95 ലക്ഷം അന്ത്യോദയ അന്നയോജന വിഭാഗം കാര്‍ഡ് ഉടമകള്‍ക്ക് 2 കിലോ അരി, 250 ഗ്രാം ചെറുപയര്‍, 250 ഗ്രാം പരിപ്പ്, 100 ഗ്രാം തേയില തുടങ്ങിയവ അടങ്ങിയ സൗജന്യ ഓണക്കിറ്റുകള്‍ വിതരണം ചെയ്യും. സ്പെഷ്യല്‍ പഞ്ചസാര എഎവൈ വിഭാഗങ്ങള്‍ക്ക് 21 രൂപ നിരക്കിലും മറ്റുള്ളവര്‍ക്ക് 22 രൂപ നിരക്കിലും ആണ് വിതരണം നടത്തുക.
അന്ത്യോദയ അന്നയോജന വിഭാഗങ്ങള്‍ക്ക് എല്ലാമാസവും ഒരു കിലോ പഞ്ചസാര വീതം റേഷന്‍കടകള്‍ വഴി വിതരണം ചെയ്യും. വില 21 രൂപ. അന്ത്യോദയ വിഭാഗത്തിനുള്ള സൗജന്യ ഓണക്കിറ്റിന്റെ വിതരണത്തിനായി 6.91 കോടി രൂപ ചെലവ് വരുന്നതാണ്. ഓണത്തിനായി സ്പെഷ്യല്‍ പഞ്ചസാര വിതരണം നടത്തുന്ന വകയില്‍ 14.2 കോടി രൂപയാണ് അധികബാധ്യത പ്രതീക്ഷിക്കുന്നത്.
സപ്ലൈകോയുടെ ഓണം സമ്മാനമഴ പദ്ധതിയില്‍ ഒന്നാം സമ്മാനമായി അഞ്ച് പവന് സ്വര്‍ണവും രണ്ടാം സമ്മാനമായി രണ്ട് പവന് സ്വര്‍ണം രണ്ടു പേര്‍ക്കു വീതവും മൂന്നാം സമ്മാനമായി ഒരു പവന് സ്വര്‍ണം മൂന്നുപേര്‍ക്കു വീതവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: