അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം

Thursday 9 August 2018 2:35 am IST

അഗളി: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ചെമ്മണ്ണൂര്‍ ഊരിലെ ബിജു-ബിന്ദു ദമ്പതികളുടെ രണ്ടുമാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. രാത്രിയില്‍ പാലുകൊടുത്ത് കിടത്തിയതായിരുന്നു. പുലര്‍ച്ചെ മൂന്നുമണിയോടെ നോക്കിയപ്പോള്‍ അനക്കമില്ലായിരുന്നു.

ഉടന്‍ കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പാല് തൊണ്ടയില്‍ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക നടപടിക്ക് ശേഷം മൃതദേഹം പരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അട്ടപ്പാടിയിലെ ഈ വര്‍ഷത്തെ ആറാമത്തെ ശിശുമരണമാണിത്.

 വിദ്യാര്‍ഥികള്‍ക്ക് അഞ്ച് കിലോ അരി 

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുട്ടികള്‍ക്ക് ഓണത്തോടനുബന്ധിച്ച് അഞ്ചു കിലോ വീതം അരി സൗജന്യമായി വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ഉത്തരവായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.