ദമ്പതികളെ മര്‍ദ്ദിച്ച മുന്‍ പോലീസുകാരെ തടവിലിടും

Thursday 9 August 2018 2:43 am IST

കൊച്ചി : ദമ്പതികളെ മര്‍ദ്ദിച്ച കേസിലെ പ്രതികളായ മുന്‍ പോലീസുകാരുടെ തടവു ശിക്ഷ രണ്ടാഴ്ചയ്ക്കകം നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സര്‍ക്കാരിന്റെ വിശദീകരണം. സുപ്രീം കോടതി ശരിവച്ചിട്ടും ശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിരുന്നില്ല. ഹൈക്കോടതി ജംഗ്ഷനിലെ ലാലന്‍ ടവറില്‍ ഫോട്ടോ ക്ലിക്ക്‌സ് ഉടമ ജി. ബാലചന്ദ്രനെയും ഭാര്യയെയും മര്‍ദ്ദിച്ച കേസിലെ പ്രതികളുടെ ശിക്ഷയാണ് മൂന്നു പതിറ്റാണ്ടായിട്ടും നടപ്പാക്കാതിരുന്നത്. 

വെഞ്ഞാറമൂട് സ്റ്റേഷനിലെ സിഐ യായിരുന്ന സി.എസ് രാമചന്ദ്രന്‍ നായര്‍, മുന്‍ എസ്‌ഐ സുബൈര്‍ കുഞ്ഞി, ഹെഡ് കോണ്‍സ്റ്റബിളായിരുന്ന അബ്ദുള്‍ കലാം എന്നിവര്‍ക്കാണ് മൂന്ന് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവ് ശിക്ഷ വിധിച്ചത്. 1988 സെപ്തംബര്‍ 16 നാണ് സംഭവം. ബാലചന്ദ്രനെയും ഭാര്യയെയും വെഞ്ഞാറമൂട് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി പ്രതികള്‍ മര്‍ദ്ദിച്ചെന്നാണ് പരാതി.  പ്രതികളും സര്‍വീസില്‍ നിന്ന് വിരമിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.