കെഎസ്ആര്‍ടിസിയിലെ പണിമുടക്കിനെതിരെ ഹര്‍ജി

Thursday 9 August 2018 2:44 am IST

കൊച്ചി : കെഎസ്ആര്‍ടിസിയുടെ വാഹന പണിമുടക്കിനെതിരെ നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. വിവിധ ആവശ്യങ്ങളുന്നയിച്ച്  നടന്ന വാഹന പണിമുടക്കിന്റെ ഭാഗമായി കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി സംഘടനകളും പണിമുടക്ക് നടത്താന്‍ നോട്ടീസ് നല്‍കിയിരുന്നു.

കെഎസ്ആര്‍ടിസിയില്‍ അടിക്കടിയുണ്ടാകുന്ന പണിമുടക്ക്  ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ടെന്നും സ്ഥാപനത്തിന് വന്‍ നഷ്ടമുണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.ഇടക്കൊച്ചി സ്വദേശിയായ ജയന്‍, തൃപ്പൂണിത്തുറ സ്വദേശി രാജീവ് എന്നിവര്‍ നല്‍കിയ ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.