കൊച്ചി: സര്‍ക്കാര്‍ ജീവനക്കാരുടെ ആരോഗ്യ ഇന്ഷുറന് പദ്ധതിക്കായി വിവരശേഖരണം ആരംഭിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, തദ്ദശ സ്വയംഭരണ സ്ഥാപനങ്ങള്‍, സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഗ്രാന്റ്-ഇന്‍-എയിഡ് സ്വീകരിച്ചുവരുന്ന സര്‍വകലാശാലകള്‍, കേരള ഹൈക്കോടതി, അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്, പിഎസ്സി, എയ്ഡ്സ് കോളേജ്/ സ്കൂള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ വിവരശേഖരണത്തിനാണ് ധനകാര്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
പ്രത്യേക ഫോറത്തിലാണ് വിവരങ്ങള്‍ നല്‍കേണ്ടത്. വകുപ്പ് മേധാവികള്‍ ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഈ മാസം 20ന് മുന്‍പ് നോഡല്‍ ഓഫീസറെ നിയമിക്കണം. ഓഫീസറുടെ ഔദ്യോഗിക ഇ-മെയില്‍ വിലാസം, മൊബൈല്‍ നമ്പര്‍, ഓഫീസ് നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ 30ന് മുന്‍പായി ധനകാര്യ (ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) വകുപ്പിനെ രേഖാമൂലവും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലും അറിയിക്കണം.
എല്ലാ ഡ്രോയിങ് ഓഫീസര്‍മാരും പ്രത്യേക ഫോറത്തില്‍ പാര്‍ട്ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരുടെ വിവരങ്ങള്‍ എടുത്ത് നോഡല്‍ ഓഫീസര്‍ക്ക് സെപ്തംബര്‍ ഒന്‍പതിന് 29ന് മുന്‍പ് കൈമാറണം. വിവരങ്ങള്‍ ഔദ്യോഗിക ഇ-മെയില്‍ വിലാസത്തില്‍ നിന്ന് [email protected] ഒക്ടോബര്‍ 15ന് മുന്‍പായി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: