കൊല്ലം: കുടുംബി സേവാസംഘം സംസ്ഥാനസമ്മേളനം 12ന് കൊല്ലത്ത് നടക്കും. വിവിധ മേഖലകളില്‍ പിന്നാക്കം നില്ക്കുന്ന ജനവിഭാഗമായ കുടുംബി സമുദായത്തെ പട്ടികവര്‍ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്താന്‍ സമ്മേളനം ആവശ്യപ്പെടുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.വി. ഭാസ്കരന് പത്രസമ്മേളനത്തില്‍ പറഞ്ഞു.
കൊല്ലം ടി.എം. വര്‍ഗീസ് സ്മാരക ലൈബ്രറി ഹാളില്‍ രാവിലെ 10ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ സമ്മേളനം ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ മുകേഷ്, നൗഷാദ്, മേയര്‍ വി.രാജേന്ദ്രബാബു, ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ബിന്ദുകൃഷ്ണ എന്നിവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: