മൃതദേഹം മാറി സംസ്‌കരിച്ചു

Thursday 9 August 2018 2:30 am IST

കൊല്ലം: കൊട്ടാരക്കരയില്‍ ലയണ്‍സ് ക്ലബിന്റെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം മാറി സംസ്‌കരിച്ചു. എഴുകോണ്‍ സ്വദേശിനി തങ്കമ്മ പണിക്കരുടെ മൃതദേഹമാണ് ആളുമാറി  മറവ് ചെയ്തത്. മോര്‍ച്ചറി നടത്തിപ്പുകാര്‍ക്കെതിരെ പോലീസ് കേസെടുത്തു. 

കൊട്ടാരക്കര താലൂക്ക് ആശുപത്രി വളപ്പില്‍ പ്രവര്‍ത്തിക്കുന്ന ലയണ്‍സ് ക്ലബിന്റെ ഉടമസ്ഥതയിലുള്ള മോര്‍ച്ചറിയിലാണ് സംഭവം. ഞായറാഴ്ചയാണ് തങ്കമ്മ പണിക്കരുടെ മൃതദേഹം മോര്‍ച്ചറിയില്‍ എത്തിച്ചത്. കൊട്ടാരക്കര കലയപുരത്ത് പ്രവര്‍ത്തിക്കുന്ന അനാഥ മന്ദിരത്തിലെ അന്തേവാസിയായ ചെല്ലപ്പന്റെ മൃതദേഹവും ഇവിടെ സൂക്ഷിച്ചിരുന്നു. ചെല്ലപ്പന്റെ മൃതദേഹത്തിന് പകരം തങ്കമ്മ പണിക്കരുടെ മൃതദേഹം മാറി നല്‍കി. തങ്കമ്മ പണിക്കരുടെ മൃതദേഹം ഏറ്റുവാങ്ങാനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം മാറി സംസ്‌കരിച്ചതായി ബോധ്യപ്പെട്ടു. കൊല്ലം കോര്‍പ്പറേഷന്റെ കീഴിലുള്ള പോളയത്തോട് ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹം തിരിച്ചെടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതര്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.