വലിയ ആളുകളിക്കരുത്; വീടില്ലാതാക്കും; സുപ്രീംകോടതി

Thursday 9 August 2018 2:49 am IST

ന്യൂദല്‍ഹി: വലിയ  ആളുകളിച്ചാല്‍ നിങ്ങളെ വീടില്ലാത്തവരാക്കുമെന്ന് കെട്ടിട നിര്‍മാതാക്കളോട് സുപ്രീംകോടതി.   അമ്രപാളി ഗ്രൂപ്പിനോടാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. പണം വാങ്ങിയിട്ടും വീടുകള്‍ നിര്‍മിച്ചു നല്‍കാത്തത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളിലാണ് കോടതിയുടെ ഇടപെടല്‍. 5,000 കോടി രൂപ  ശേഖരിച്ച് ഉടന്‍ വീടുകള്‍ പൂര്‍ത്തിയാക്കി നല്‍കിയില്ലെങ്കില്‍ നിങ്ങള്‍ ഡയറക്ടമാരെയും കമ്പനി പ്രൊമോട്ടര്‍മാരെയും ഞങ്ങള്‍ വീടില്ലാത്തവരാക്കും.

നിങ്ങളുടെ വസ്തുവകകള്‍ ഞങ്ങള്‍ വില്‍ക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തങ്ങളുടെ മുഴുവന്‍ ആസ്തിയും വിറ്റ് പണമുണ്ടാക്കാനുള്ള പദ്ധതി സമര്‍പ്പിക്കാനും കോടതി അവരോട് നിര്‍ദേശിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.