തിരുവനന്തപുരം: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങള്‍ മാധ്യമസൃഷ്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ദല്‍ഹിയില്‍ 27ന് ചേരുന്ന ഡിഎംആര്‍സി ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ പദ്ധതി നടത്തിപ്പ് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരുഘട്ടത്തിലും ഡിഎംആര്‍സിയെ ഒഴിവാക്കി കൊച്ചി മെട്രോ പദ്ധതി തുടങ്ങാന്‍ സര്‍ക്കാര്‍ ആലോചിച്ചിട്ടില്ല. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമസൃഷ്ടി മാത്രമാണ്. ഇ. ശ്രീധരന് കഴിഞ്ഞ ഏഴു വര്‍ഷമായി സര്‍ക്കാര്‍ പ്രതിനിധിയാണെന്നും കൊച്ചി മെട്രോ സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പദ്ധതി മുന്‍നിശ്ചയിച്ച പ്രകാരം ഡിഎംആര്സിയേ കൊണ്ടുതന്നെ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: