ഒരിക്കലെങ്കിലും ഞാന്‍ വിളിക്കട്ടെ അപ്പായെന്ന്.. കണ്ണീര്‍ ചാലിച്ച് സ്റ്റാലിന്റെ കവിത

Thursday 9 August 2018 3:06 am IST

ചെന്നൈ: അച്ഛന്റെ വിയോഗത്തില്‍ മനംനൊന്ത് മകന്റെ വികാരനിര്‍ഭരമായ കവിത. എന്നോട് പറയാതെ എവിടെപ്പോയി അപ്പാ... സ്വന്തം കൈപ്പടയില്‍ കവിതയെഴുതി അത് കഴിഞ്ഞ രാത്രിയില്‍ തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ സ്റ്റാലിന്‍ പോസ്റ്റ് ചെയ്തു. രാഷ്ട്രീയത്തില്‍ മുഴുകി നിന്നപ്പോഴും കുടുംബത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ  കവി കൂടിയായ എം കരുണാനിധിക്കുള്ള മകന്റെ അന്തേ്യാദകമായി ആ  കവിത.

അങ്ങെവിടെപ്പോകുമ്പോഴും അതെന്നോട് പറഞ്ഞിരുന്നു. ഒരുവാക്ക് ഉരിയാടാതെ അങ്ങ് പോയിരിക്കുന്നു. തലൈവ, അങ്ങ് എന്നുമെന്റെ മനസിന്റെ, എന്റെ ശരീരത്തിന്റെ, എന്റെ ചോരയുടെ എന്റെ ചിന്തയുടെ എന്റെ ഇടനെഞ്ചിന്റെ ഭാഗമായിരുന്നു. അങ്ങെവിടെപ്പോയി.. 33 കൊല്ലം മുന്‍പ് അങ്ങെഴുതി വിശ്രമമില്ലാതെ ജോലിയെടുത്ത ഒരാള്‍  ഇവിടെ നിതാന്ത വിശ്രമത്തിലാണെന്ന്. തമിഴര്‍ക്കായി എല്ലാം ചെയ്‌തെന്ന സംതൃപ്തിയോടെയാണോ അങ്ങ് പോയ് മറഞ്ഞത്. 95ലും പൊതു ജീവിതം വെടിഞ്ഞിരുന്നില്ല.

അങ്ങവിടെ ഒൡച്ചിരിക്കുകയാണോ.... അങ്ങക്ക് അണ്ണാ ദാനം ചെയ്ത ആ ഹൃദയം ഇനി എനിക്ക് തരുമോ?   അത് ലഭിച്ചാല്‍ അങ്ങയുടെ സ്വപ്‌നങ്ങള്‍ ഞങ്ങള്‍ സഫലമാക്കും. അങ്ങക്കു വേണ്ടു തുടിക്കുന്ന ഒരായിരം ഹൃദയങ്ങളുടെ വികാരമാണത്....അപ്പാക്കു പകരം എന്റെ ജീവിതത്തിലുടനീളം അങ്ങയെ തലൈവര്‍ എന്നാണ് വിളിച്ചിരുന്നത്. ഇനി ഒരിക്കലെങ്കിലും അങ്ങയെ അപ്പയെന്ന് വിളിക്കട്ടേ? എന്ന ഹൃദയം തകര്‍ന്നുള്ള ചോദ്യത്തോടെയാണ് കവിത അവസാനിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.