മലപ്പുറം കാളികാവില്‍ ഉരുള്‍പൊട്ടല്‍

Thursday 9 August 2018 3:13 am IST

മലപ്പുറം: കനത്ത മഴയില്‍ കാളികാവ് അടക്കാകുണ്ട് മലവാരത്തില്‍ എഴുപതേക്കറിന് സമീപം മാഞ്ചോലയില്‍ ഉരുള്‍പൊട്ടി. തട്ടാപറമ്പില്‍ ഗിരിജ, ഗിരീഷ് സുഭാഷ് എന്നിവരുടെ കൃഷിയിടത്തില്‍ ഇന്നലെ രാവിലെയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. വലിയശബ്ദത്തോടെ പാറകള്‍ പൊട്ടി താഴേക്ക് പതിക്കുകയും തുടര്‍ന്ന് മലവെള്ളപ്പാച്ചിലുണ്ടാവുകയും ചെയ്തതായി പരിസരവാസികള്‍ പറഞ്ഞു. 

ഗിരിജ, ഗിരീഷ് എന്നിവരുടെ ഒന്നരേയക്കറോളം കൃഷി നശിച്ചു. കമുക്, റബ്ബര്‍, തേക്കിന്‍ തൈകള്‍ എന്നിവയാണ്  നശിച്ചത്. ഇതോട് ചേര്‍ന്ന പനന്താനം ടോംസണ്‍ എന്ന കര്‍ഷകന്റെ വിളകളും നശിച്ചു. മലവെള്ളപ്പാച്ചിലില്‍ പ്രദേശത്തെ പുഴകളും തോടുകളും കരകവിഞ്ഞു. ചാഴിയോട് പാലം വെള്ളം മൂടി. ചെത്ത്കടവ് പാലത്തിന് സമീപം പുഴ കരകവിഞ്ഞു. വെന്തോടന്‍പടി പാലവും വെള്ളത്തിലായി. നിലമ്പൂര്‍ പെരുമ്പിലാവ് സംസ്ഥാനപാതയില്‍ കാളികാവ് മങ്കുണ്ടിന് സമീപം വെള്ളം കയറി മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.