നിധി തേടുന്നവര്‍

Thursday 9 August 2018 3:18 am IST

വണ്ണപുറം കൊലകേസുമായി ബന്ധപ്പെട്ട് ദുര്‍മന്ത്രവാദവും നിധിവേട്ടയും വീണ്ടും കേരളസമുഹത്തില്‍ സജീവചര്‍ച്ചക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്.അനേകം ആളുകളാണ് റൈസ് പുളളര്‍ എന്ന ആര്‍.പി തേടി കേരള-തമിഴ്‌നാട് അതിര്‍ത്തിജില്ലയായ ഇടുക്കിയില്‍ എത്തുന്നത്. എന്താണ് റൈസ്പുള്ളര്‍. 1616 ബ്രിട്ടീഷ് ഇസ്റ്റിന്ത്യ കമ്പനി ഇറക്കിയ നാണയങ്ങള്‍ ആ കാലഘട്ടത്തില്‍ ഉപയോഗിച്ചിരുന്ന ചില ചെമ്പ് പാത്രങ്ങള്‍ ഇവയില്‍ ഇറിഡിയം അടങ്ങിയിട്ടുണ്ടെന്നു വിശ്വസിച്ചാണ് ഇത്തരം സാധനങ്ങള്‍ തേടി ആളുകള്‍ ഇറങ്ങുന്നത്. 

മൂന്നാര്‍ പോലെ ബ്രിട്ടീഷ് സെറ്റില്‍മെന്റ് ഉണ്ടായിരുന്ന ഗ്രാമങ്ങളില്‍ ആണ് ഇത്തരക്കാര്‍ എത്തിച്ചേരുന്നത്. ഇത്തരം വസ്തുക്കള്‍ തങ്ങളുടെ കൈവശം ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നവരും ഇവിടങ്ങളില്‍ ഉണ്ട്. റേഡിയന്റ് ഇറിഡിയം പവര്‍ എന്ന ആര്‍.പി നാസ തങ്ങളുടെ റോക്കറ്റ് പ്രോപ്പല്ലറുകളില്‍ ഉപയോഗിക്കുന്നതിനും ഇസ്രേല്‍ അണുബോംബ് ഉണ്ടാക്കുന്നതിനും ഇവയില്‍ നിന്ന് ഇറിഡിയം വേര്‍തിരിച്ചെടുക്കുന്നു എന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. 

അരി ഇവയുടെ സമീപത്ത് വച്ചാല്‍ ഇവ കാന്തംപോലെ ആകര്‍ഷിച്ച് പിടിക്കുമെന്നും അരിയില്‍ അടങ്ങിരിക്കുന്ന ഹൈഡ്രോ കാര്‍ബന്‍ ആണ് ഇതിന് സഹായിക്കുന്നത് എന്നുമാണ് ശാസ്ത്ര മതം. ഇറിഡിയം ഐസോടോപ്പ് ഇ ആര്‍.192 കാന്‍സര്‍ ചികിത്സക്കും ഉപയോഗിക്കുന്നുണ്ട്.

അത്തരം വസ്തുക്കള്‍ തേടിയിറങ്ങുന്നവരുടെ എണ്ണം കൂടിയപ്പോള്‍ ഇവയുടെ വ്യാജന്മാരും വ്യാപകമായി. ഇരുമ്പ് തരി ചേര്‍ത്ത അരിയും കാന്തിക ശക്തിയുള്ള ചെമ്പ് പാത്രവും ഉപയോഗിച്ച് കബളിപ്പിച്ച് അനേകരുടെ പണം നഷ്ടമായിട്ടുണ്ട്. 

എങ്കിലും കോടികള്‍ കിട്ടും എന്ന് വിശ്വസിച്ച് ഇത്തരം ആര്‍പി കച്ചവടക്കാരും, പൂജചെയ്തു ഇവ വാങ്ങി നല്‍കാം എന്ന് പറഞ്ഞു ഇടനിലക്കാരും മന്ത്രവാദികളും ഇപ്പോഴും ഇവിടെ സജീവമാണ്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ അധികാരികള്‍ നിര്‍ദ്ദേശം നല്‍കണം.

ജയകുമാര്‍ വേലിക്കകത്ത്

ഇടുക്കി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.