റയല്‍ മാഡ്രിഡ് റോമയെ തകര്‍ത്തു

Thursday 9 August 2018 3:20 am IST

ന്യൂജേഴ്‌സി: പ്രീ സീസണ്‍ ടൂര്‍ണമെന്റായ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പില്‍ റയല്‍ മാഡ്രിഡ് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ടീമായ എഎസ് റോമയെ പരാജയപ്പെടുത്തി. രണ്ടാം മിനിറ്റില്‍ തന്നെ റയല്‍ മാഡ്രിഡ് മുന്നിലെത്തി. ഗാരേത്ത് ബെയ്‌ലിന്റെ ഒന്നാന്തരം പാസാണ് ഗോളിന് വഴിയൊരുക്കിയത്. അസന്‍സിയോ മികച്ചൊരു ഷോട്ടിലൂടെ റോമ ഗോള്‍ കീപ്പറെ കീഴ്‌പ്പെടുത്തി.

പതിമൂന്ന് മിനിറ്റുകള്‍ക്കുശേഷം ബെയ്ല്‍ രണ്ടാം ഗോളും നേടി. ഡാനി കാര്‍വാജല്‍ ഉയര്‍ത്തിവിട്ട പന്ത് സ്വീകരിച്ച ബെയ്ല്‍ അനായാസം ഗോള്‍ നേടി. ഒന്നാം പകുതിയില്‍ റയല്‍ 2-0 ന് മുന്നിട്ടുനിന്നു. രണ്ടാം പകുതിയുടെ അവസാന നിമിഷങ്ങളില്‍ റോമ ഒരു ഗോള്‍ മടക്കി. സ്ട്രൂട്ട്മാനാണ് റയല്‍ ഗോളിയെ കീഴ്‌പ്പെടുത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.