പിരിച്ചുവിട്ട മേല്‍ശാന്തിയെ ബിഎംഎസ് ഉപരോധത്തെ തുടര്‍ന്ന് തിരിച്ചെടുത്തു

Thursday 9 August 2018 1:15 am IST

 

തളിപ്പറമ്പ്: ബിഎംഎസ് യൂണിയനില്‍ ചേര്‍ന്നതിന്റെ പേരില്‍ പിരിച്ചുവിട്ട ക്ഷേത്രം മേല്‍ശാന്തിയെ ബിഎംഎസ് നടത്തിയ ഉപരോധത്തെ തുടര്‍ന്ന് തിരിച്ചെടുത്തു. 

പ്രസിദ്ധമായ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലെ മേല്‍ശാന്തി ഹരിദാസിനെയാണ് തിരിച്ചെടുത്തത്. ഇയാളെ പിരിച്ചുവിട്ട ഭരണ സമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് ബിഎംഎസ് പ്രവര്‍ത്തകര്‍ ഇന്നലെ എക്‌സിക്യുട്ടൂവ് ഓഫീസറെ ഉപരോധിച്ചിരുന്നു. പാരമ്പര്യ മേല്‍ശാന്തിയുടെ പകരക്കാരനും പിന്‍മുറക്കാരനുമെന്ന നിലയില്‍ പതിനഞ്ച് വര്‍ഷത്തിലധികമായി രാജരാജേശ്വര ക്ഷേത്രത്തില്‍ ശാന്തി ചെയ്തുവരികയായിരുന്നു ഹരിദാസന്‍. ബിജെപി മേഖലാ വൈസ് പ്രസിഡണ്ട് എ.പി.ഗംഗാധരന്‍, ബിഎംഎസ് നേതാക്കളായ സി.വി.തമ്പാന്‍, കെ.പി.വിനോദ്, ജെ.പ്രകാശന്‍, രമേശന്‍ ചെങ്കുനി എന്നിവരുടെ നേതൃത്വത്തിലാണ് എക്‌സിക്യുട്ടീവ് ഓഫീസറെ ഉപരോധിച്ചത്. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് ഇയാളെ തിരിച്ചെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.