ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവാവ് പിടിയില്‍

Friday 10 August 2018 1:18 am IST

 

തളിപ്പറമ്പ്: ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരില്‍നിന്നും എയര്‍ ഇന്ത്യയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ യുവാവിനെ ഗുരുവായൂരില്‍വെച്ച് പോലീസ് പിടികൂടി. പാലക്കാട് മണ്ണംപറ്റയിലെ എം.പി.പ്രശാന്ത് (40)നെയാണ് അറസ്റ്റ് ചെയ്തത്. തളിപ്പറമ്പ് പോലീസിന് കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് പരാതിക്കാരിയെ ഉപയോഗിച്ചാണ് ഇയാളെ പിടികൂടിയത്. കടമ്പേരി ഉത്രം വില്ലേജില്‍ എം.ജിതിന്‍, സുഹൃത്ത് ശ്രീഹരി എന്നിവരില്‍നിന്നും മൂന്നേമുക്കാല്‍ ലക്ഷം രൂപയാണ് പ്രശാന്ത് തട്ടിയെടുത്തത്. 

ഐഎഎസ് ബിരുദധാരിയാണെന്നും ചെന്നൈയില്‍ ഡെപ്യൂട്ടി കലക്ടറായി ജോലി ചെയ്യുകയാണെന്നും വിശ്വസിപ്പിച്ചാണ് ഇയാള്‍ പണം തട്ടിയെടുത്തത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.