കണ്ണൂര്‍: പതിനാലുകാരനെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ കൂള്‍ബാര്‍ ഉടമയെ ടൗണ്‍ എസ്ഐ ശ്രീജിത്ത് കോടേരി അറസ്റ്റ് ചെയ്തു. ചാലാട്ടെ സി.പി.കൂള്‍ബാര്‍ ഉടമ ഷംസീര്‍ (40) ആണ് അറസ്റ്റിലായത്. ചാലാട് പള്ളിയിലെത്തിയ പതിനാലുകാരന് സ്നാക്സ് കഴിച്ച ശേഷം കൂള്‍ബാറിന്റെ മുകളിലേക്ക് കയറിയപ്പോള്‍ പീഡിപ്പിച്ചതായാണ് പരാതി. കുട്ടി പോകുമ്പോള്‍ നാളെയും വരണമെന്ന് പറഞ്ഞതായും പരാതിയില്‍ പറയുന്നു. കുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെ തുടര്‍ന്ന് ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ഷംസീറിനെതിരെ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: