കണ്ണൂര്‍: കണ്ണൂര്‍ പഴയ ബസ്സ്റ്റാന്റ്, യോഗശാല റോഡ് പരിസരങ്ങളില്‍ ഡങ്കിപ്പനി പടരുന്നു. ഡങ്കിപ്പനി ബാധിച്ച് പത്തുപേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലാ ആശുപത്രിയിലുള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.
അന്യസംസ്ഥാനത്തൊഴിലാളികള്‍ ഏറെ ജോലിചെയ്യുന്ന ഈ പ്രദേശങ്ങളില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ക്കാണ് ആദ്യം പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. പഴയ ബസ്സ്റ്റാന്റ് പരിസരത്തും യോഗശാല റോഡ് പരിസരങ്ങളിലും ധാരാളം വെള്ളക്കെട്ടുകളുണ്ട്. കൊതുകിന് മുട്ടയിട്ട് പെരുകാനുള്ള സാധ്യതകള്‍ ഏറെയുള്ള ഈ പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോ ബന്ധപ്പെട്ട അധികൃതരോ ഇതുവരെ തിരിഞ്ഞുനോക്കിയിട്ടില്ല.
അടിയന്തരമായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പകര്‍ച്ച വ്യാധി കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: