തലശ്ശേരി: കോടിയേരി മൂഴിക്കരയില്‍ ബിജെപി പ്രവര്‍ത്തകരുടെ വീടിന് നേരെ സിപിഎം അക്രമം. ബിജെപി പ്രവര്‍ത്തകരായ അതുല്‍, രാഹുല്‍, എന്നിവരുടെ മൂഴിക്കരയിലെ കുനിയില്‍ എകരത്താന് കണ്ടി വീടിന് നേരെയാണ് ആക്രമം നടന്നത്. രാഷ്ടീയ വൈര്യാഗ്യം കാരണം സിപിഎം പ്രവര്‍ത്തകനാണ് കല്ലെറിഞ്ഞതെന്ന് ബിജെപി ആരോപിച്ചു. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടര മണിയോടെയാണ് സംഭവം. അക്രമത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ പൊട്ടിച്ചിതറി. ന്യൂമാഹി പോലിസെത്തി അന്വേഷണം നടത്തി.
തലശ്ശേരിയില്‍ ഇന്നലെ രാത്രി സിപിഎം അക്രമം നടത്തിയ മുഴിക്കരയിലെ ബിജെപി പ്രവര്‍ത്തകരായ രാഹുല്‍, അതുല്‍ എന്നിവരുടെ (ലക്ഷ്മി നിവാസ്) വീട് മണ്ഡലം പ്രസിഡണ്ട് സുമേഷിന്റെ നേത്യത്വത്തില്‍ സന്ദര്‍ശിച്ചു. മണ്ഡലം ഭാരവാഹികളായ കെ.അജേഷ്. കെ.ഹരിദാസ്, സ്മിതാ ജയ മോഹന്‍ എന്നിവര്‍ കൂടി അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: