ഇരിട്ടി മേഖലയില്‍ അതീവ്ര ജാഗ്രതാ നിര്‍ദ്ദേശം

Thursday 9 August 2018 1:28 am IST

 

ഇരിട്ടി: മലയോരത്ത് അതീവ ജാഗ്രത നിര്‍ദ്ദേശം. കനത്തമഴയും ഉരുള്‍പൊട്ടലും കാരണം മലയോരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു വകുപ്പ്. ഇരിട്ടി താലൂക്കോഫീസില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മലയോരത്തുണ്ടായ ശക്തമായ മഴയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് പുഴയോരങ്ങളിലും കുന്നിന്‍ ചെരുവുകളിലും താമസിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ഇരിട്ടി തഹസില്‍ദാര്‍ കെ കെ ദിവാകരന്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ രാത്രിയില്‍ വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഉറക്കമൊഴിഞ്ഞിരിക്കണമെന്നും സഹായം ആവശ്യമുള്ളവര്‍ താലൂക്ക് ഓഫീസിലെ കണ്‍ട്രോള്‍ റൂമുമായും ഫയര്‍ഫോഴ്‌സിന്റെയും പോലീസിന്റെയും സഹായം തേടണമെന്നും അറിയിച്ചിട്ടുണ്ട്. 0490 2494910 എന്ന കണ്‍ട്രോള്‍ റൂം നമ്പറുമായും പൊതുജനങ്ങള്‍ക്ക് ബന്ധപ്പെടാം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.