പിലാത്തറ: ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമായി ചികിത്സയില്‍ കഴിയുന്ന വണ്ണച്ചാലിലെ കെ.വി.സുനിതകുമാരിയുടെ ചികിത്സാ സഹായ ധനസമാഹരണത്തിന് ബസ് കാരുണ്യയാത്ര നടത്തി. കുഞ്ഞിമംഗലം എട്ടിക്കുളം റൂട്ടില്‍ ഓടുന്ന പിഎംഎസ് ബസ്സാണ് ഇന്നലത്തെ വരുമാനം ചികിത്സാ സഹായമായി നല്‍കിയത്.
ഏഴിമല റെയില്‍വേ സ്റ്റേഷന് പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞിരാമന് ഫ്ളാഗ് ഓഫ് ചെയ്തു. സഹായ കമ്മിറ്റി ചെയര്മാന് സോയ രവീന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.വി.വാസു, കെ.എസ്.ജയമോഹന്, താജുദീന്, പി.വി.ശ്യാമള, പി.വി.പ്രകാശന്, കെ.വി.സതീഷ്കുമാര്‍, വി.വി.രമേശന്, പി.വി.പവിത്രന്, കെ.ഹരിദാസന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: