നാടിനാവശ്യം ആദര്‍ശ ധീരത : വെള്ളാപ്പള്ളി

Thursday 9 August 2018 1:39 am IST

 

ചെറുപുഴ: അധികാരത്തിനു വേണ്ടി പരസ്പരം പോരടിച്ച് ആദര്‍ശം കൈവെടിയുന്നവരല്ല. മറിച്ച് ആദര്‍ശം മുറുക്കെപ്പിടിച്ച് ലക്ഷ്യത്തിനായി പോരാടുന്നവരെയാണ് നാടിനാവശ്യം. ആദര്‍ശമല്ല അവസരവാദ രാഷ്ടീയമാണ് ഇന്ന് പാര്‍ട്ടികള്‍ നടപ്പിലാക്കുന്നതെന്നും ഈ ദുസ്ഥിതി മാറണമെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

യോഗം തളിപ്പറമ്പ് താലൂക്ക് യൂണിയന്‍ നേതൃത്വ പരിശീലന ക്യാമ്പ് പാടിയോട്ടുചാലില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാരി ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിശീലന ക്യാമ്പില്‍ ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി അധ്യക്ഷത വഹിച്ചു. യൂണിയന്‍ സെക്രട്ടറി വി.പി.ദാസന്‍ സ്വാഗതം പറഞ്ഞു. പി.ടി.മന്മഥന്‍ മുഖ്യപ്രഭാഷണം നടത്തി. എസ്എന്‍ ട്രസ്റ്റ് ബോര്‍ഡ് ഡയറക്ടര്‍ പ്രീതി നടേശന്‍ ദീപപ്രോജ്ജ്വലനം നടത്തി. ഗംഗാധരന്‍ കായക്കീല്‍, കെ.പി.പവിത്ര, എഫ്.സുരേന്ദ്രന്‍, ശാന്താ സുരേന്ദ്രന്‍, വി.ആര്‍.സുനില്‍, എം.കെ.രാമകൃഷ്ണന്‍, രതീഷ് ശിവരാജന്‍, പി.ജെ.ബിജു എന്നിവര്‍ സംസാരിച്ചു.  

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.