തൃക്കരിപ്പൂര്‍: മത്സ്യബന്ധനത്തിനിടയില്‍ ബോട്ട് അപകടത്തില്‍പ്പെട്ടു. അഞ്ചു തൊഴിലാളികള്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. മടക്കരയില്‍ നിന്നും കടലില്‍പ്പോയ തലക്കാട്ട് രാജേഷിന്റെ ഉടമസ്ഥതയിലുള്ള നിത്യാനന്ദ ബോട്ടാണ് ശക്തമായ കടല്‍ക്ഷോഭം കാരണം തിരയില്‍പ്പെട്ട് അപകടത്തിലായത്. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ ബോട്ടിലെ വല ബോട്ടിന്റെ ഫാനില്‍ കുരുങ്ങി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. അഞ്ചു തൊഴിലാളികളാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവര്‍ സുരക്ഷിതരാണ്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടെ പടന്ന കടപ്പുറം ബീച്ചാരിക്കടപ്പുറത്താണ് സംഭവം. കെ.പി.കരീം, കെ.ദിനേശന്, കെ.സിദ്ദിഖ്, പി.വി.ഷാജു എന്നിവരുടെ നേതൃത്വത്തില്‍ ഏറെ പണിപ്പെട്ടാണ് ബോട്ട് കരയിലെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: