കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ജലന്ധര്‍ ബിഷപ്പിനെ നാളെ ചോദ്യം ചെയ്യും

Thursday 9 August 2018 7:45 am IST

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അന്വേഷണം സംഘം നാളെ ചോദ്യം ചെയ്യും. സൈബര്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട ആറംഗ സംഘമാണ് ചോദ്യം ചെയ്യാനായി ജലന്ധറിലെത്തുന്നത്. ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘമാണ് ബിഷപ്പിനെ ചോദ്യം ചെയ്യുക. 

ബലാത്സംഗ കേസില്‍ പ്രതിയായ ഫ്രാങ്കോ മുളക്കലിനെ കൂടാതെ രൂപതയിലെ മറ്റ് ചില പുരോഹിതന്‍മാരെ കൂടി അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കും. സൈബര്‍ വിദഗ്ധര്‍ കൂടി അടങ്ങുന്നതാണ് അന്വേഷണ സംഘം. കേസിലെ ഡിജിറ്റല്‍ തെളിവുകള്‍ കൂടി ഇതോടൊപ്പം പോലീസ് പരിശോധിക്കുന്നുണ്ട്.  55 ചോദ്യങ്ങളടങ്ങുന്ന ചോദ്യവലിയാണ് സംഘം തയ്യാറാക്കിയിരിക്കുന്നത്. 

കന്യാസ്ത്രീ പരാതി നല്‍കിയ ഉജ്ജയിന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴി അന്വേഷണ സംഘം കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. കന്യാസ്ത്രീ മാനസിക പീഡനം മാത്രമാണ് പരാതിയായി ഉന്നയിച്ചിരുന്നത് എന്നായിരുന്നു ഉജ്ജയിന്‍ ബിഷപ്പിന്റെ മൊഴി. എന്നാല്‍ കന്യാസ്ത്രീ നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്ത് വന്നതോടെ ബിഷപ്പിന്റെ മൊഴി വ്യാജമാണെന്ന് തെളിഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.