ഇടുക്കിയിൽ ഉരുൾപൊട്ടൽ; രണ്ട് മരണം

Thursday 9 August 2018 8:00 am IST

ഇടുക്കി: ഇടുക്കിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ടുപേര്‍ മരിച്ചു. കഞ്ഞിക്കുഴിലിയിലാണ് രണ്ടുപേര്‍ മരിച്ചത്. അഗസ്തി, ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. ഉരുള്‍പൊട്ടലില്‍ 11 ഓളം പേരെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 

അടിമാലിയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ ആറുപേരെ കാണാതായിരുന്നു. ഇതില്‍ രണ്ടുപേരെ ഇപ്പോള്‍ കണ്ടെത്തിയതായാണ് ലഭിക്കുന്ന വിവരം. മറ്റ് നാലുപേര്‍ക്കുള്ള തെരച്ചില്‍ നടത്തിവരികയാണ്. കീരിത്തോട് രണ്ട് കുടുംബങ്ങളെ കാണാതായിട്ടുണ്ട്. ഇടുക്കി ജില്ലയിലാണ് വ്യാപകമായ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. മൂന്നാറിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലും ഉരുള്‍പൊട്ടി. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശത്താണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.