പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ സ്കൂളുകൾക്ക് ഭീകരർ തീയിട്ടു

Thursday 9 August 2018 8:17 am IST

കറാച്ചി: പാക്കിസ്ഥാനില്‍ പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന രണ്ട് സ്‌കൂളുകളില്‍ ഭീകരര്‍ തീയിട്ടു. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ പിഷിന്‍ ജില്ലയിലെ രണ്ടു സ്‌കൂളുകളാണ് ഭീകരര്‍ കത്തിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാക്കിസ്ഥാനില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. നേരത്തേ, ഗില്‍ഗിത് ബാള്‍ട്ടിസ്ഥാനില്‍ 12 സ്‌കൂളുകളാണ് ഭീകരര്‍ തീയിട്ടു നശിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.