രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവംശ്; വിജയം ഭരണമുന്നണിക്ക്

Thursday 9 August 2018 12:02 pm IST
എന്‍ഡിഎക്ക് 125ഉം പ്രതിപക്ഷത്തിന് 105 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് ഹരിവംശ്. ജനതാദള്‍ യു വിന്റെ രാജ്യസഭാംഗമാണ്.

ന്യൂദല്‍ഹി: ഭരണമുന്നണി സ്ഥാനാര്‍ഥി ഹരിവംശ് നാരായണ്‍ സിങ് രാജ്യസഭാ ഉപാധ്യക്ഷനായി. എന്‍ഡിഎക്ക് 125ഉം പ്രതിപക്ഷത്തിന് 105 വോട്ടുമാണ് ലഭിച്ചത്. കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ആളാണ് ഹരിവംശ്. ജനതാദള്‍ യു വിന്റെ രാജ്യസഭാംഗമാണ്.

ബിജു ജനതാദള്‍ (ബിജെഡി), തെലങ്കാനാ രാഷ്ട്രീയ സമിതി (ടിആര്‍എസ്) എന്നീ എന്‍ഡിഎയിലില്ലാത്ത പാര്‍ട്ടികള്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണച്ചു. ആന്ധ്രയിലെ വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ വിട്ടുനിന്നു. 

നിലവില്‍ 244 അംഗങ്ങളുള്ള രാജ്യസഭയില്‍ ഉപാധ്യക്ഷ സ്ഥാനത്തേക്ക് വിജയിക്കാന്‍ വേണ്ടത് 123 വോട്ടുകളായരുന്നു. ടിഡിപിയുടെതും വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെതുമുള്‍പ്പടെ 114 വോട്ടുകള്‍ കണ്ടാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെന്ന ആശയം കോണ്‍ഗ്രസ് ഉയര്‍ത്തിയത്. എഐഡിഎംകെ ഉള്‍പ്പടെ ഭരണപക്ഷത്തിന് 116 അംഗങ്ങളുടെ പിന്തുണയായിരുന്നു തുടക്കത്തില്‍.

ഹരിവംശ്: പത്രപ്രവര്‍ത്തകന്‍, സാമ്പത്തിക ശാസ്ത്ര വിദഗ്ദ്ധന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.