ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ജിയോ ടി.വിയാണ് നടിയുടെ കൊലപാതകം സ്ഥിരീകരിച്ച് വാര്‍ത്ത നല്‍കിയത്.
പ്രതിയുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന രേഷ്മയെ വീട്ടില്‍ അതിക്രമിച്ച് കയറിച്ചെന്ന ശേഷമാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്. നടിയും മോഡലുമെന്നതിലുപരി പാട്ടുകാരി കൂടിയായിരുന്നു രേഷ്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: