ചരിത്ര നിമിഷം: ഇടുക്കി സംഭരണിയുടെ ഷട്ടര്‍ തുറന്നു

Thursday 9 August 2018 12:43 pm IST
ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഒരുമിച്ചാണ് ഇടുക്കി സംഭരണി എന്ന് പറയുന്നത്. ഇതില്‍ ചെറുതോണി അണക്കെട്ടിന് മാത്രമാണ് ഷട്ടറുള്ളത്. ഇതിന് മുമ്പ് 1981ലും 1992ലും മാത്രമാണ് ഇടുക്കി സംഭരണി തുറന്നിട്ടുള്ളത്.

ഇടുക്കി: രണ്ടര നൂറ്റാണ്ടിന് ശേഷം അണകെട്ടി നിര്‍ത്തിയ പെരിയാര്‍ നുരഞ്ഞ് ഒഴുകാന്‍ തുടങ്ങി. ഉച്ചയ്ക്ക് 12.32 ഓടെയാണ് ചെറുതോണി അണക്കെട്ടിന്റെ മദ്ധ്യഭാഗത്തായുള്ള ഷട്ടര്‍ 50 സെ.മീ. ഉയര്‍ത്തിയത്. നൂറ്റാണ്ടിലെ അത്ഭുതമായി ഇടുക്കി ജല സംഭരണി 26 വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. 

ഇടുക്കി, ചെറുതോണി, കുളമാവ് ഡാമുകള്‍ ഒരുമിച്ചാണ് ഇടുക്കി സംഭരണി എന്ന് പറയുന്നത്. ഇതില്‍ ചെറുതോണി അണക്കെട്ടിന് മാത്രമാണ് ഷട്ടറുള്ളത്. ഇതിന് മുമ്പ് 1981ലും 1992ലും മാത്രമാണ് ഇടുക്കി സംഭരണി തുറന്നിട്ടുള്ളത്. ഇടുക്കി സംഭരണിയില്‍ ട്രയല്‍ റണ്‍ നടത്താന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായി. 12 മണിക്ക് അണക്കെട്ടിലെ ഒരു ഷട്ടര്‍ തുറന്ന് ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം മണി യോഗ ശേഷം അറിയിച്ചിരുന്നു.

അണക്കെട്ട് തുറക്കുന്നത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് പ്രദേശത്തെ ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. രാവിലെ 10 മണിയോടെ ജലനിരപ്പ് 2398.80 അടിയിലെത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.