ഇടുക്കിയില്‍ നിന്ന് വെള്ളം ഒഴുകുന്ന വഴി

Thursday 9 August 2018 12:45 pm IST
ഷട്ടര്‍ തുറന്നാല്‍ ആദ്യം വെള്ളമെത്തുക പെരിയാറിന്റെ കൈവഴിയായുള്ള ചെറുതോണി പുഴയിലാണ്. മദ്ധ്യ ഭാഗത്തുള്ള ഷട്ടര്‍ 50 സെ.മീ. ആണ് ട്രയല്‍ റണ്ണിനായി തുറക്കുക. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമാണ് ഒഴുകുക. നാല് മണിക്കൂര്‍ തുറന്ന് വിടുമ്പോള്‍ 72 കോടി ലിറ്റര്‍ വെള്ളമാണ് സംഭരണിയില്‍ നിന്ന് കുറയുക.

ഇടുക്കി: ഷട്ടര്‍ തുറന്നാല്‍ ആദ്യം വെള്ളമെത്തുക പെരിയാറിന്റെ കൈവഴിയായുള്ള ചെറുതോണി പുഴയിലാണ്. മദ്ധ്യ ഭാഗത്തുള്ള ഷട്ടര്‍ 50 സെ.മീ. ആണ് ട്രയല്‍ റണ്ണിനായി തുറക്കുക. സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമാണ് ഒഴുകുക. നാല് മണിക്കൂര്‍ തുറന്ന് വിടുമ്പോള്‍ 72 കോടി ലിറ്റര്‍ വെള്ളമാണ് സംഭരണിയില്‍ നിന്ന് കുറയുക. 

വീതി കുറവായതിനാല്‍ തൊട്ടുതാഴെയായുള്ള ചെറുതോണി ബസ് സ്റ്റാന്‍ഡും പാലവും ഭീഷണിയിലാകും. തടിയമ്പാട്, കരിമ്പന്‍, കീരിത്തോട് വഴിയാണ് പിന്നീട് വെള്ളം എത്തുക. കുതിച്ചെത്തുന്ന വെള്ളം അല്‍പം എങ്കിലും നിയന്ത്രിക്കാനാകുക ലോവര്‍ പെരിയാര്‍ അണക്കെട്ടിലാണ്.

റോഡ് മാര്‍ഗം ഈ അണക്കെട്ട് ചെറുതോണിയില്‍ നിന്ന് 28.4 കിലോ മീറ്റര്‍ അകലെയാണ്. ഇവിടെ നിന്ന് 25.7 കിലോ മീറ്റര്‍ പിന്നിട്ടാല്‍ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയായ നേര്യമംഗലം കടക്കാം. പിന്നീട് 19.7 കി.മീ. ദൂരെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിലേക്കാണ് പിന്നീട് വെള്ളം എത്തുക. ഈ അണക്കെട്ടിന്റെ 15 ഷട്ടറുകളും തുറന്ന് വച്ചിരിക്കുകയാണ്. നിലവില്‍ ഇവിടെ ഇടമലയാറില്‍ നിന്നുള്ള വെള്ളം എത്തിയിരിക്കുന്നത് സ്ഥിതി കൂടുതല്‍ ഗുരുതരമാക്കും.

ഇവിടെ നിന്ന് 42.8 കി.മീ. ദൂരെയുള്ള ആലുവയിലാണ് പിന്നീട് വെള്ളം എത്തുക. ആലുവയില്‍ നിന്ന് പെരിയാര്‍ പ്രധാനമായും രണ്ടായി തിരിയുകയാണ്. ഒന്ന് കയന്റിക്കര, ഏലൂര്‍, വരാപ്പുഴ വഴി ചെറിയകടമക്കുടിയിലും ഇതിന് സമീപത്ത് നിന്ന് വീണ്ടും തിരിഞ്ഞ് ബോള്‍ഗാട്ടിയിലും എത്തുന്ന വെള്ളം വേമ്പനാട്ട് കായലില്‍ ചേരും. ശരാശരി ഇരു സ്ഥലങ്ങളിലും 15-23 കിലോ മീറ്റര്‍ വരെയാണ് നീളം. ആലുവയില്‍ നിന്ന് മറ്റൊരു കൈവഴിയായ ഒഴുകുന്ന പെരിയാര്‍ കുറുമ്പത്തുരുത്ത് വഴി 29 കിലോ മീറ്റര്‍ പിന്നിട്ട് മുനമ്പത്തെത്തി അറബിക്കടലില്‍ ചേരും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.