പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നു; ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി

Thursday 9 August 2018 1:04 pm IST
പെരിയാറിന്റെ ഇരുകരകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പുലര്‍ച്ചയോടെ തന്നെ പെരിയാറിലെ ജലനിരപ്പുയര്‍ന്നു തുടങ്ങി. ഏഴു മണിയോടെ ജല നിരപ്പ് ഒന്നര അടിയിലെത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങി.

കൊച്ചി: ഇടമലയാര്‍ ഡാം തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് കുത്തനെ ഉയര്‍ന്നു. ആലുവാ മണപ്പുറം പൂര്‍ണമായും മുങ്ങി. വെള്ളം ഉയരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്. ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ ദേശീയ ദുരന്ത നിവാരണ സേനയെ സജ്ജമാക്കി നിര്‍ത്തിയിരിയ്ക്കുകയാണ്.

പെരിയാറിന്റെ ഇരുകരകളിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പുലര്‍ച്ചയോടെ തന്നെ പെരിയാറിലെ ജലനിരപ്പുയര്‍ന്നു തുടങ്ങി. ഏഴു മണിയോടെ ജല നിരപ്പ് ഒന്നര അടിയിലെത്തി. ഇതോടെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. ആലുവ മണപ്പുറം പൂര്‍ണമായും മുങ്ങി.

ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. പോലീസ്, ഫയര്‍ ആന്റ് റസ്‌ക്യൂ, റവന്യൂ വിഭാഗങ്ങളും പെരിയാറിന്റെ ഇരുഭാഗത്തും സജ്ജമായി നില്‍ക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.