നിയമം നടപ്പിലാക്കി വാട്‌സ്‌ആപ്പ്; ഫോർവേഡ് മെസേജുകൾക്ക് നിയന്ത്രണമേർപ്പെടുത്തി

Thursday 9 August 2018 2:40 pm IST

ന്യൂദൽഹി: വാട്‌സ്‌ആപ്പ് ഫോര്‍വേഡ് മെസേജുകള്‍ക്ക് ഔദ്യോഗികമായി നിയമം നടപ്പിലാക്കി. വ്യാജ വാര്‍ത്തകള്‍ തടയാനാണ് വാട്‌സ്‌ആപ്പ് നടപടിയെടുത്തത്. വാട്‌സ്‌ആപ്പ് വ്യാജ വീഡിയോകളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഒരുപാട് അക്രമങ്ങൾ നടന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. 

ലോകത്ത് ആകമാനം വാട്‌സ്‌ആപ്പ് ഫോര്‍വേഡ് മെസേജുകളുടെ നിയന്ത്രണം 20 കോണ്‍ടാക്റ്റുകളിലേക്കാണ് ചുരുക്കിയിരിക്കുന്നത്. എന്നാല്‍ ഇന്ത്യയില്‍ ഇത് 5 കോണ്‍ടാക്റ്റുകളിലേക്ക് മാത്രമേ അയയ്ക്കാന്‍ സാധിക്കൂ. 200 മില്യണ്‍ വാട്‌സ്‌ആപ്പ് ഉപയോക്താക്കളുള്ള ഇന്ത്യയില്‍ നിയമം നടപ്പിലാക്കിയെന്ന് കമ്പനി അറിയിച്ചു.

പുതിയ നിയമപ്രകാരം അഞ്ച് കോണ്‍ടാക്റ്റുളിലേക്ക് മാത്രമേ ഫോര്‍വേഡ് മെസേജുകള്‍ അയയ്ക്കാനാകൂ. ആ പരിധി കഴിഞ്ഞാല്‍ പിന്നീട് ഫോര്‍വേഡ് മെസേജ് ഓപ്ഷന്‍ അപ്രത്യക്ഷമാകും. ഒരു പരിധി വരെ വ്യാജ വാര്‍ത്തകള്‍ ഇതുമൂലം തടയാന്‍ സാധിക്കുമെന്നും കമ്ബനി വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.