ഇടുക്കിയിലെ ട്രയല്‍ റണ്‍ തുടരുമെന്ന് കെഎസ്ഇബി

Thursday 9 August 2018 5:37 pm IST
ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്ന കാര്യവും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. എന്നാല്‍ മുന്നറിയിപ്പുകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ ഷട്ടറുകള്‍ തുറക്കൂ എന്നും ആശങ്ക വേണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ഇടുക്കി:ട്രയല്‍ റണ്‍ നടത്തി ജലമൊഴുക്കിവിട്ടിട്ടും ഇടുക്കി അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി അതീവ ജാഗ്രതാ നിര്‍ദ്ദേശം (റെഡ് അലര്‍ട്ട്) പുറപ്പടുവിച്ചു .ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ട്രയല്‍ റണ്‍ തുടരുമെന്നും കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഇടുക്കി ജില്ലാ ഭരണകൂടത്തെയാണ് ട്രയല്‍ റണ്‍ തുടരുമെന്ന കാര്യം കെഎസ്ഇബി അറിയിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12.30 ഓടെയാണ് ഇടുക്കിയിലെ അഞ്ച് ഷട്ടറുകളില്‍ ഒന്ന് 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയത്. നാല് മണിക്കൂര്‍ സമയത്തേയ്ക്കായിരുന്നു ഇത് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വെള്ളം ഒഴുക്കി വിട്ടിട്ടും ഇടുക്കിയിലെ ജലനിരപ്പ് താഴാത്തതിനാല്‍ ട്രയല്‍ റണ്‍ തുടരാന്‍ കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ വെള്ളിയാഴ്ച രാവിലെ ആറുമണിക്ക് ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്ന് സുരക്ഷിതമായ അളവില്‍ ജലം ചെറുതോണി/പെരിയാര്‍ നദിയിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും കെഎസ്ഇബിയുടെ അറിയിപ്പിലുണ്ട്.

ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണെങ്കിലും കൂടുതല്‍ ഷട്ടറുകള്‍ തുറക്കുന്ന കാര്യവും കെഎസ്ഇബി ആലോചിക്കുന്നുണ്ട്. എന്നാല്‍ മുന്നറിയിപ്പുകള്‍ക്ക് ശേഷം മാത്രമേ കൂടുതല്‍ ഷട്ടറുകള്‍ തുറക്കൂ എന്നും ആശങ്ക വേണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.