സഹായവുമായി സേവാഭാരതിക്കൊപ്പം എന്‍എസ്എസ് കര്‍ണാടകയും

Friday 10 August 2018 1:07 am IST

ആലപ്പുഴ: പ്രളയക്കെടുതി നേരിടുന്ന കുട്ടനാടുകാര്‍ക്ക് ആശ്വാസവുമായി എന്‍എസ്എസ് കര്‍ണാടകയും. ദുരിതബാധിതര്‍ക്കായി  സ്വരൂപിച്ച ഭക്ഷ്യസാധനങ്ങളും നിത്യോപയോഗ സാധനങ്ങളും സേവാഭാരതിക്ക് എന്‍എസ്എസ് കൈമാറി. കുട്ടനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍  സേവാഭാരതി പ്രവര്‍ത്തകര്‍ക്കൊപ്പം എന്‍എസ്എസ് കര്‍ണാടക പ്രവര്‍ത്തകരും സന്ദര്‍ശിച്ചു. 

എന്‍എസ്എസ് കര്‍ണാടക ചെയര്‍മാന്‍ ആര്‍. വിജയന്‍ നായര്‍, എം.ഡി. വിശ്വനാഥന്‍ നായര്‍ എന്നിവരില്‍ നിന്നും ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി. എന്‍എസ്എസ് കുട്ടനാട് താലൂക്ക് യൂണിയന്‍ പ്രസിഡന്റ് ഡോ. കെ.പി. നാരായണപിള്ള, പറവൂര്‍ താലൂക്ക് യൂണിയനംഗം വി. വസന്തകുമാര്‍, ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍, ജില്ലാ കാര്യവാഹ് എ.വി. ഷിജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. സേവാഭാരതിയുടെ അങ്കമാലിയില്‍ നിന്നുള്ള പ്രവര്‍ത്തകരും ഇന്നലെ കുട്ടനാട്ടില്‍ സഹായവുമായി എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.