ഷാര്‍ജയില്‍ ഭീമയുടെ പുതിയ ഷോറൂം

Friday 10 August 2018 1:14 am IST

ഷാര്‍ജ: യുഎഇയില്‍ ഭീമ ജുവല്ലേഴ്‌സിന്റെ അഞ്ചാമത് ഷോറൂമിന് ഷാര്‍ജയിലെ റോളയില്‍ തുടക്കമായി. ഷോറൂമിന്റെ ഉദ്ഘാടനം ഭീമ ഡയറക്ടര്‍മാരായ ബി. ബിന്ദുമാധവ്, ബി. ഗിരിരാജന്‍, ബി. ഗോവിന്ദന്‍, ബി. കൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പകരം വയ്ക്കാനാവാത്ത ഷോപ്പിങ് അനുഭവമാകും പുതിയ ഷോറൂമില്‍ നിന്ന്  ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് പറഞ്ഞു. 

ഡെയ്‌ലി വെയര്‍, 'വൗ' കളക്ഷന്‍, ആന്റിക്, അണ്‍കട്ട്, അതുല്യമായ രത്‌നാഭരണങ്ങള്‍ എന്നിവയുടെ അമൂല്യ ശേഖരങ്ങള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രിയം തോന്നുന്ന ആഭരണങ്ങളുടെ ശേഖരവും സജ്ജമാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ മനസ്സറിഞ്ഞാണ് ആഭരണങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും ബിന്ദു മാധവ് പറഞ്ഞു. 

ദുബായില്‍ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്, ദുബായ് കരാമ സെന്റര്‍, ബുട്ടിന, ഷാര്‍ജയിലെ മുവൈല, അജ്മാനിലെ നെസ്റ്റോ മുഷ്രിഫ് എന്നിവിടങ്ങളിലും ഭീമയ്ക്ക് ഷോറൂമുകളുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.