ജോളി ജോയ് ആലുക്കാസിന് ക്യൂന്‍ ഓഫ് ചാരിറ്റി പുരസ്‌കാരം

Friday 10 August 2018 1:15 am IST

തൃശൂര്‍: സാമൂഹ്യസേവനരംഗത്തെ നിസ്വാര്‍ഥ പ്രവര്‍ത്തനത്തിനുള്ള ക്യൂന്‍ ഓഫ് ചാരിറ്റി പുരസ്‌കാരം ജോളി ജോയ് ആലുക്കാസിന്. റാഫി കിഷോര്‍ ഫൗണ്ടേഷനും ലയണ്‍സ് ക്ലബ്ബ് ഓഫ് തൃശൂര്‍ സിറ്റിയും ഐഎംഎയും സംയുക്തമായി സംഘടിപ്പിച്ച സംഗീത സന്ധ്യയോടനുബന്ധിച്ച ചടങ്ങില്‍ മേയര്‍ അജിത ജയരാജനില്‍ നിന്നും ജോളി ജോയ് ആലുക്കാസ് പുരസ്‌കാരം ഏറ്റുവാങ്ങി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തിനകത്തും പുറത്തുമായി നിരവധി സേവനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കാണ് ജോളി ജോയ് ആലുക്കാസ് നേതൃത്വം നല്‍കിയത്.

സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ്ചന്ദ്ര, ലയണ്‍സ് ക്ലബ്ബ് ഡിസ്ട്രിക്ട് പിആര്‍ഒ ജെയിംസ് വളപ്പില, ഐഎംഎ ഇന്‍ടക് ജില്ലാ ചെയര്‍മാന്‍ ഡോ. സന്തോഷ് ബാബു. എം.ആര്‍, ലയണ്‍സ് ക്ലബ്ബ് ഓഫ് തൃശൂര്‍ സിറ്റി പ്രസിഡന്റ് സൈമണ്‍ ജോസ്, റാഫി കിഷോര്‍ ഫൗണ്ടേഷന്‍ പ്രസിഡന്റ് ടി.പി. ശശികുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ഐഎംഎ സെക്രട്ടറി ഡോ. ജോയ് മഞ്ഞില, സുന്ദര്‍മേനോന്‍, ലയണ്‍സ് റീജിയണല്‍ ചെയര്‍മാന്‍ സോമന്‍, ജോയിന്റ് ക്യാബിനറ്റ് സെക്രട്ടറി രഘുലാല്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.