യുഡബ്ല്യുഎ പുരസ്‌കാരം ഐസിഎല്‍ ചെയര്‍മാന്‍ കെ.ജി. അനില്‍കുമാറിന്

Friday 10 August 2018 1:16 am IST

തൃശൂര്‍: യുണൈറ്റഡ് റൈറ്റേഴ്‌സ് അസോസിയേഷന്‍ (യുഡബ്ല്യുഎ) സാമ്പത്തിക മേഖലയിലെ പ്രവര്‍ത്തക മികവിന് നല്‍കുന്ന അഡ്മിറബിള്‍ അച്ചീവര്‍ അവാര്‍ഡ്, ഐസിഎല്‍ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ കെ.ജി. അനില്‍കുമാറിന് സമ്മാനിച്ചു. തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതാണ് അവാര്‍ഡ് സമ്മാനിച്ചത്. 

സാധാരണക്കാര്‍ക്ക് പ്രയോജനപ്രദമായ സേവനങ്ങളിലൂടെ ദേശീയതലത്തില്‍ ശക്തമായ ബിസിനസ് സ്ഥാപനമായി വളരുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിഎല്ലിനെ ചെയര്‍മാന്‍ കെജി അനില്‍കുമാര്‍ നയിക്കുന്നത്. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയില്‍ 1991 ല്‍ പ്രവര്‍ത്തനം തുടങ്ങിയ  ഐസിഎല്ലിന് കേരളത്തിനു പുറമേ തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളിലും ശാഖകകളുണ്ട്. ഉത്തരേന്ത്യയിലും ശാഖകള്‍ തുടങ്ങാനുള്ള തയാറെടുപ്പിലാണ് ഐസിഎല്‍.  കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഐസി എല്‍  ഉപഭോക്താക്കളുടെ എണ്ണത്തില്‍ 200  ഇരട്ടിയിലധികം വര്‍ധനയുണ്ടായി. 2022 നുള്ളില്‍ 1000 ശാഖകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് ഐസിഎല്‍ ലക്ഷ്യമിടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.