റെക്കോഡ് തുകയ്ക്ക് കെപ് ചെല്‍സിയില്‍

Friday 10 August 2018 1:18 am IST

ലണ്ടന്‍: തിബോട്ട് കോര്‍ട്ടിയോസ് റയലിലേക്ക് കൂടുമാറിയതിന് പിന്നാലെ ചെല്‍സി റെക്കോഡ് തുകയ്്ക്ക് അത്‌ലറ്റിക് ബില്‍ബാവോ കീപ്പര്‍ കെപ് അരിസബാലഗയെ വാങ്ങി.

ഏകദേശം 634 കോടി രൂപയ്്ക്കാണ് ചെല്‍സി കെപ്പുമായി കരാറുണ്ടാക്കിയത്്. ഇതോടെ കെപ് പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വിലയേറിയ ഗോള്‍ കീപ്പറായി. റോമയില്‍ നിന്ന് ലിവര്‍പൂളിലെത്തിയ ഗോളി അലിസണിന്റെ റെക്കോഡാണ് കെപ തര്‍ത്തത്. ജൂലൈയില്‍ 575 കോടിക്കാണ് ലിവര്‍പൂള്‍ അലിസണെ വാങ്ങിയത്്.

ചെല്‍സിയില്‍ ചേരാനുള്ള തീരുമാനം തന്റെ കരിയറിന് ഗുണമാകും. ചെല്‍സിയുടെ നേട്ടങ്ങളും മറ്റു കളിക്കാരും തന്നെ ആകര്‍ഷിച്ചു. ചെല്‍സി തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് സ്പാനിഷ് ലോകകപ്പ് ടീമംഗമായ കെപ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.