തോല്‍വികള്‍ക്കൊടുവില്‍ ശ്രീലങ്കയ്ക്ക് വിജയം

Friday 10 August 2018 1:19 am IST

കാന്‍ഡി: തുടര്‍ച്ചയായ തോല്‍വികള്‍ക്കൊടുവില്‍ ശ്രീലങ്ക ഏകദിന ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയിലെ ആവേശകരമായ നാലാം മത്സരത്തില്‍ മൂന്ന് റണ്‍സിനാണ് അവര്‍ വിജയിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരെ തുടര്‍ച്ചയായി 11 മത്സരങ്ങളില്‍ തോറ്റ ശ്രീലങ്കയുടെ ആദ്യ വിജയമാണിത്. 2014 ല്‍ പലേക്കലെ ഗ്രൗണ്ടിലാണ് ശ്രീലങ്ക അവസാനമായി ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത്.

മഴമൂലം 39 ഓവറായി ചുരുക്കിയ മത്സരത്തില്‍ ശ്രീലങ്ക ഏഴ് വിക്കറ്റിന് 306 റണ്‍സ് അടിച്ചെടുത്തു. വീണ്ടും കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 21 ഓവറില്‍ 191 റണ്‍സായി പുതുക്കി നിശ്ചയിച്ചു. വിജയം ലക്ഷ്യമിട്ടിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒമ്പത് വിക്കറ്റിന് 187 റണ്‍സ് നേടാനേ കഴഞ്ഞൂള്ളു. 

ആവേശകരമായ മത്സരത്തില്‍ അഞ്ച്് ഓവറില്‍ 46 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലക്മലാണ് ശ്രീലങ്കയ്ക്ക് വിജയമൊരുക്കിയത്. ഷനാക (65) , എം.ഡി.കെ.ജെ പെരേര (51), എന്‍.എല്‍.ടി.സി പെരേര (51 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് ശ്രീലങ്ക 306 റണ്‍സ് നേടിയത്. ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി അംലം നാല്‍പ്പത് റണ്‍സും ജെ.പി.ഡുമിനി 38 റണ്‍സും നേടി. 23 റണ്‍സ് എടുത്ത ഡിക്കോക്ക് ഏകദിനത്തില്‍ നാലായിരം റണ്‍സ് കടന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.