ഏഷ്യന്‍ ഗെയിംസ്: ബാസ്‌കറ്റ്‌ബോള്‍ ടീമിനെ ജീന നയിക്കും

Friday 10 August 2018 1:18 am IST

കൊച്ചി: ഏഷ്യന്‍ ഗെയിംസ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ വനിതാ ടീമിനെ മലയാളിയായ ജീന പി.എസ് നയിക്കും. ഏഷ്യാഡിനുള്ള ഇന്ത്യന്‍ ബാസ്‌കറ്റ്‌ബോള്‍ ടീമിനെ നയിക്കുന്ന രണ്ടാമത്തെ മലയാളിയാണ് ഈ കെ.എസ്.ഇ.ബി താരം. 2014 ലെ ഏഷ്യന്‍ ഗെയിംസില്‍  മധ്യറെയില്‍വേ മുംബൈയുടെ മലയാളിതാരം സ്മൃതി രാധാകൃഷ്ണനാണ് നയിച്ചത്. അന്ന ജീന പി.എസും ടീമിലുണ്ടായിരുന്നു.

ഏഷ്യാഡിനുള്ള പന്ത്രണ്ടംഗ ടീമില്‍ ജീന പി.എസ് ഉള്‍പ്പെടെ നാലു മലയാളികളുണ്ട്്. ജീനയ്‌ക്കൊപ്പം കെ.എസ്.ബിക്ക് കളിക്കുന്ന അഞ്ജന പി.ജി , സ്‌റ്റെഫി നിക്‌സണ്‍ കര്‍ണാടകയില്‍ നിന്നുള്ള പ്രിയങ്ക പ്രഭാകറുമാണ് മറ്റ് മലയാളി താരങ്ങള്‍. കഴിഞ്ഞ മാസം തായ്‌ലന്‍ഡില്‍ പര്യടനം നടത്തിയ ടീമില്‍ ഒരു മാറ്റം വരുത്തിയാണ് ഏഷ്യാഡ് ടീമിനെ പ്രഖ്യാപിച്ചത്. കര്‍ണാടകയുടെ സഞ്ജന രമേഷിന് പകരം രാജസ്ഥാന്റെ നിഷ ശര്‍മയെ ടീമിലുള്‍പ്പെടുത്തി.

ഇന്തോനേഷ്യയില്‍ ഈമാസം 18 ന് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കും. ഇന്ത്യ ഗ്രൂപ്പ്് വൈയിലാണ് മത്സരിക്കുന്നത്. കൊറിയ, ചൈനീസ് തായ്‌പേയി, കസാക്കിസ്ഥാന്‍, ഇന്തോനേഷ്യ എന്നിവയാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ഇന്ത്യ ആദ്യ മത്സരത്തില്‍ കസാക്കിസ്ഥാനെ നേരിടും. 

ഇന്ത്യന്‍ ടീം: സ്‌റ്റെഫി നിക്‌സണ്‍, ജീന പി.എസ്., അഞ്ജന പി.ജി, ഭാന്ധവ്യ എച്ച്.എം, പ്രിയങ്ക പ്രഭാകര്‍, രാജാ പ്രിയദര്‍ശിനി, മധു കുമാരി, സംഗീത കൗര്‍, ഷീറിന്‍ ലിമായി, പുഷ്പ സെന്തില്‍ കുമാര്‍, രസ്പ്രീത് സിന്ധു, നിഷി ശര്‍മ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.