തിബോട്ട് കോര്‍ട്ടോയിസ് റയല്‍ മാഡ്രിഡില്‍

Friday 10 August 2018 1:20 am IST

ലണ്ടന്‍: ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബോട്ട് കോര്‍ട്ടോയിസ് സ്പാനീഷ് ടീമായ റയല്‍ മാഡ്രിഡില്‍ ചേര്‍ന്നു. പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സിയില്‍ നിന്നാണ് കോര്‍ട്ടോയിസ് റയലില്‍ ചേക്കേറിയത്്. ട്രാന്‍സ്ഫര്‍ വ്യവസ്ഥകള്‍ റയലും ചെല്‍സിയും അംഗീകരിച്ചു.

ചെല്‍സിയുമായി ഒരു വര്‍ഷത്തേക്ക് കൂടിയാണ് കോര്‍ട്ടിയോസിന് കരാറുണ്ടായിരുന്നത്. അതിനാല്‍ കൂടുമാറ്റത്തിന് പണം നല്‍കേണ്ടിവന്നില്ല . എന്നാല്‍ ഏകദേശം 278 കോടി രൂപയ്ക്കാണ് കോര്‍ട്ടോയിസ് റയലിലെത്തിയതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

കോര്‍ട്ടിയോസിന് പകരം ലോണ്‍ വ്യവസ്ഥയില്‍ റയലിന്റെ കോവാസിച്ച് ചെല്‍സിയിലെത്തുമെന്ന് ചെല്‍സി ക്ലബ്ബ് അധികൃതര്‍ അറിയിച്ചു. 2011 ലാണ് കോര്‍ട്ടോയിസ് ചെല്‍സിയില്‍ ചേര്‍ന്നത്. പിന്നീട് ലോണ്‍ വ്യവസ്ഥയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനായി മൂന്ന് സീസണില്‍ കളിച്ചു. അതിനുശേഷം ചെല്‍സിയില്‍ തിരിച്ചെത്തി. നാലു സീസണുകളിലായി രണ്ട് പ്രീമിയര്‍ ലീഗ് കിരീടങ്ങള്‍ സ്വന്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.