ആറന്മുള വള്ളംകളിക്ക് 25 ലക്ഷം രൂപ അനുവദിച്ചു

Friday 10 August 2018 1:25 am IST

ന്യൂദല്‍ഹി: ആറന്മുള ഉത്രട്ടാതി വള്ളംകളിക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം ഇരുപത്തഞ്ച് ലക്ഷം രൂപ അനുവദിച്ചു. ബിജെപി സംസ്ഥാന നേതൃത്വവും ആറന്മുളയിലെ സംഘടനകളും അഭ്യര്‍ഥിച്ച പ്രകാരമാണ് വള്ളംകളിക്ക് തുക അനുവദിച്ചതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം അറിയിച്ചു 

പമ്പ വള്ളംകളിക്കും കൊല്ലം പ്രസിഡന്‍ഷ്യല്‍ ബോട്ട് റേസിനും ടൂറിസം മന്ത്രാലയം തുക അനുവദിക്കുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന രണ്ട് സ്‌കീമിനായി അമ്പതു ലക്ഷം രൂപ വരെ നല്‍കാന്‍ വ്യവസ്ഥയുണ്ട്. ആലപ്പുഴയിലെ നെഹ്‌റു ട്രോഫിക്ക് വേണ്ടി മാത്രമാണ് സംസ്ഥാനം ശുപാര്‍ശ നല്‍കിയതെങ്കിലും ആറന്മുള വള്ളംകളിക്കും കേന്ദ്രം തുക അനുവദിക്കുകയായിരുന്നു. നെഹ്‌റു ട്രോഫിക്കും 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പമ്പ ബോട്ട് ക്ലബിന് ധനസഹായം നല്‍കുന്ന കാര്യത്തില്‍ ധാരണയായിട്ടുണ്ട്. കൊല്ലം പ്രസിഡന്‍ഷ്യല്‍ ട്രോഫി വള്ളം കളിക്ക് കഴിഞ്ഞവര്‍ഷം 25 ലക്ഷമാണ് നല്‍കിയെതന്നും കണ്ണന്താനം പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, ദേശീയ സെക്രട്ടറി എച്ച്. രാജ, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, അഡ്വ. കൈലാസനാഥപിള്ള എന്നിവര്‍ കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.