പയ്യന്നൂര്‍: കേരളത്തിലെയും തമിഴ്നാട്ടിലെയും അധ്യാത്മിക സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ അമൂല്യ സാന്നിധ്യമായിരുന്ന ഗ്രന്ഥകാരന്, വാഗ്മി, പത്രാധിപര്‍ എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച സ്വാമി പരമേശ്വരാനന്ദ സരസ്വതിയുടെ 98-ാം ജന്മദിനം നാളെ പയ്യന്നൂരില്‍ നടക്കും.
പയ്യന്നൂര്‍ ആലപ്പടപ്പ് അവധൂതാശ്രമത്തില്‍ രാവിലെ 10 മണിക്ക് പരിപാടി സ്വാമി പരമേശ്വരാനന്ദ ട്രസ്റ്റ് ചെയര്മാന് കെ.രാമന്‍പിള്ള അധ്യക്ഷതവഹിക്കും. സാധു വിനോദന്‍, സ്വാമി ആത്മചൈതന്യ, കെ.നാരായണന് മാസ്റ്റര്‍, രവീന്ദ്രനാഥ് ചേലേരി, അഡ്വ.സജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിക്കും.
രാമായണ പാരായണം, സ്വാമി സ്വാമി പരമേശ്വരാനന്ദയുടെ രചനകളുടെ അവതരണവും എന്നിവയും ഉണ്ടാകും. ചടങ്ങില്‍ സിനിമ പ്രവര്‍ത്തകനായ ബലറാം മട്ടന്നൂരിനെ ആദരിക്കും.
തുടര്‍ന്ന് നീലകണ്ഠന് നമ്പൂതിരി രചിച്ച ഷോഡശ സംസ്കാരത്തെ കുറിച്ച് പ്രതിപാദിക്കുന്ന ‘പുനരപി ജനനം പുനരപി മരണം’ എന്ന ഗ്രന്ഥം പ്രകാശനം ചെയ്യും. ജന്മം കൊണ്ടല്ല ബ്രാഹ്മണ്യം, കര്‍മ്മം കൊണ്ടാണ് എന്ന മാധവജിയുടെ പാലിയം വിളംബരം മുറുകെ പിടിക്കുന്ന ഗ്രന്ഥത്തിന്റെ അന്തര്‍ധാര അതുകൊണ്ടുതന്നെ ബ്രാഹ്മണ പൂജാരഹസ്യം എന്നാണ് അറിയപ്പെടുന്നത്. പുസ്തകം കോഴിക്കോട് ആസ്ഥാനമായ ഇന്തോളജിക്കല്‍ ട്രസ്റ്റാണ് പ്രസിദ്ധീകരിക്കുന്നത്. പുസ്തകം ശ്രീ കെ.രാമന് പിള്ളയില്‍നിന്നും ബലറാം മട്ടന്നൂര്‍ പുസ്തകം ഏറ്റുവാങ്ങും. സാധു വിനോദ് ജി അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: