ഉളിക്കല്‍: വയത്തൂര് യുപി സ്കൂള്‍, ഉളിക്കല്‍ കെസിവൈഎം യൂണിറ്റ്. ഉളിക്കല്‍ പോലീസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ട്രാഫിക് ബോധവല്‍ക്കരണവും, സൈബര്‍ സുരക്ഷ ക്ലാസ്സും നടത്തി. പ്രധാനാധ്യാപകന് ടി.ജെ.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ജിന്‍സ് ഉളിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. കെസിവൈഎം ഫൊറോനാ പ്രസിഡന്റ് എബിന് കുമ്പുങ്കല്‍, ഗീത സെബാസ്റ്റ്യന്‍, ഷിന്റോ കെ.മാത്യു, ജോണിക്കുട്ടി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഇന്ന് കേരളം നേരിടുന്ന സൈബര്‍ വെല്ലുവിളികളും അതിനെതിരെ പുതുതലമുറ സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ചും അദ്ദേഹം ക്ലാസ്സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: