അനിശ്ചിതകാല റിലേ നിരാഹാര സമരം

Friday 10 August 2018 2:00 am IST

 

കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലാ ജീവനക്കാര്‍ക്കെതിരെയുള്ള രാഷ്ട്രീയ പകപോക്കല്‍ അവസാനിപ്പിക്കണമെന്നും വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഗണിതശാസ്ത്ര അധ്യാപകനെതിരെ നടപടിയെടുക്കുന്നതിനുപകരം അന്വേഷണ റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയെന്നും ആരോപിച്ച് ജീവനക്കാരുടെ പേരിലെടുത്ത ശിക്ഷാ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റി സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ നടത്തുന്ന നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു.

 രണ്ടാം ദിവസത്തെ സമര പരിപാടി സംഘടനാ വൈസ് പ്രസിഡണ്ട് ഷാജി കരിപ്പത്ത് ഉദ്ഘാടനം ചെയ്തു. ഉപവാസ മനുഷ്ഠിക്കുന്ന പ്രഭാത് കുമാര്‍, രാജന്‍ ബാബു എന്നിവരെ സ്റ്റാഫ് ഓര്‍ഗനൈസെഷന്‍ പ്രസിഡണ്ട് ജയന്‍ ചാലില്‍ ഹാരാര്‍പ്പണം ചെയ്തു. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ സമരം തുടരുമെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ അറയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.