പി.ആര്‍.രാമവര്‍മ്മ രാജ അനുസ്മരണം നാളെ

Friday 10 August 2018 2:02 am IST

 

ആലക്കോട്: ആലക്കോട് രാജാവായിരുന്ന പി.ആര്‍.രാമവര്‍മ്മയുടെ പതിനേഴാം ചരമവാര്‍ഷിവും അനുസ്മരണ സമ്മേളനവും നാളെ വൈകുന്നേരം 4 മണിക്ക് ആലക്കോട് വ്യാപാരഭവനില്‍ പി.ആര്‍.രാമവര്‍മ്മ രാജാ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടക്കും. വൈകുന്നേരം 3.30ന് സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടക്കും. 

അനുസ്മരണ സമ്മേളനം കെ.ഗോപാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷതവഹിക്കും. ഡോ.ആര്‍.സി.കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തും. ആലക്കോട് പഞ്ചായത്ത് പ്രസിഡണ്ട് മോളി സാമുവേല്‍, അജിത്ത് രാമവര്‍മ്മ, പി.കെ.ഗിരിജവാണി ടീച്ചര്‍, സി.ഭാസ്‌കരന്‍ മാസ്റ്റര്‍, കെ.പി.കേശവന്‍മാസ്റ്റര്‍, കെ.സുധാകരന്‍ നായര്‍, വി.ജി.സോമന്‍ എന്നിവര്‍ സംസാരിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.