ബാഡ്മിന്റണ്‍ മീറ്റ് ആരംഭിച്ചു

Friday 10 August 2018 2:03 am IST

 

മാഹി: നവോദയ വിദ്യാലയം ഹൈദരാബദ് മേഖല 29-ാമത് ബാഡ്മിന്റണ്‍ മീറ്റ് മാഹി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടന്നു. ഡോ.വി.രാമചന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കായിക താരങ്ങളെ വളര്‍ത്തി എടുക്കുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും മാഹിയെ പോലുള്ള ചെറിയ മേഖലയില്‍ അനേകം വിദ്യാലയങ്ങള്‍ ഉള്ളതുകൊണ്ട് അതിന്റെ ഗുണഫലം ഉണ്ടാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാഹി റീജിയണല്‍ അഡ്മിനിസ്‌ട്രേറ്റര്‍ മാണിക്ക ദീപന്‍ അധ്യക്ഷത വഹിച്ചു. നവോദയ വിദ്യാലയ ഹൈദരാബാദ് മേഖല ഡെപ്യൂട്ടി കമ്മീഷണര്‍ എ.വൈ.റെഡ്ഡി ആമുഖഭാഷണം നടത്തി. വിദ്യാലയ പ്രിന്‍സിപ്പല്‍ ഡോ.കെ.ഒ.രത്‌നാകരന്‍ സ്വാഗതവും സീനിയര്‍ ടീച്ചര്‍ ഡോ.കെ.സജീവന്‍ നന്ദിയും പറഞ്ഞു. കേരളം, കര്‍ണ്ണാടകം, തെലുങ്കാന, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് നടക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.