ഇടുക്കിയില്‍ ജലനിരപ്പ് 2401 അടി കടന്നു; രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു

Friday 10 August 2018 7:49 am IST
മൂന്നുഷട്ടറുകളും 40 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി.സെക്കന്റില്‍ 120000 ലിറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇടുക്കിയില്‍ ഇപ്പോഴും കനത്ത മഴ തുടരുകയാണ്.

ഇടുക്കി: കനത്ത മഴയും നീരൊഴുക്കും ശക്തമായ സാഹചര്യത്തില്‍ ചെറുതോണിയിലെ രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. രണ്ടാമത്തെയും നാലാമത്തെയും ഷട്ടറുകളാണ് തുറന്നത്. ഡാമിന്റെ മധ്യഭാഗത്തെ ഷട്ടര്‍ ഇന്നലെ തുറന്നിരുന്നു. ട്രയല്‍ റണ്ണിന്റെ ഭാഗമായി തുറന്ന മധ്യ ഭാഗത്തുള്ള ഷട്ടര്‍ ജലനിരപ്പ് കൂടിയതിനെ തുടര്‍ന്ന് അടച്ചിരുന്നില്ല.

സെക്കന്റില്‍ 1,20,000 ലിറ്റര്‍ വെള്ളമാണ് തുറന്ന് വിടുന്നത്. മൂന്ന് ഷട്ടറുകളും 40 സെന്റിമീറ്റര്‍ വീതമാണ് തുറന്നു വച്ചിരിക്കുന്നത്. ഇന്നലെ തുറന്ന മധ്യഭാഗത്തെ ഷട്ടറും 50 സെന്റിമീറ്ററില്‍ നിന്നും 40 സെന്റീമീറ്ററാക്കിയിട്ടുണ്ട്. ഇന്നലെ പുറത്തോട്ടൊഴുകിയതിന്റെ ഇരട്ടിയിലധികം വെള്ളമാണ് ഇപ്പോള്‍ പുറത്തോട്ട് വരുന്നത്.

നിലവില്‍ 2400.94 അടിയാണ് ഡാമിലെ ജലനിരപ്പ്. ഷട്ടര്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് കുറയാത്ത സാഹചര്യത്തില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കാനും തീരുമാനമായത്. രാവിലെ ഏഴു മണി മുതല്‍ 100 ക്യുമെക്സ് വെള്ളമായിരിക്കും തുറന്നു വിടുക.  ഇതുവരെ സെക്കന്റില്‍ 50000 ലിറ്റര്‍ വെള്ളമാണ് പുറത്തേക്കൊഴുകിയിരുന്നത്.

അണക്കെട്ടിലേക്കുള്ള നീഴൊഴുക്കു തുടരുന്ന സാഹചര്യത്തില്‍ കെഎസ്ഇബി റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി 2403 അടിയാണ്. അഞ്ചു ഷട്ടറുകളില്‍ മൂന്ന് ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.